കൊച്ചി: യുവതിക്കെതിരെ ലൈംഗികാതിരകമം നടത്തിയെന്ന കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന്റെ മൂന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയും സര്‍ക്കാരും നല്കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതിയെ ഉപ;്രദവിച്ചുവെന്നാണ് കേസ്.
സിവിക് ചന്ദ്രന് നേരത്തെ കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തില്‍ കേടതി നടത്തിയ പരാമര്‍ശങ്ങള്‍ പിന്നീട് ഹൈക്കോടതി നീക്കിയെങ്കിലും പ്രായവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച് ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.






