കോഴിക്കോട്: പട്ടികജാതി വിഭാഗത്തില്‍പെട്ട എഴുത്തുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന് പോലീസിനു മുമ്പാകെ കീഴടങ്ങി. വടകര ഡിവൈഎസ്പി ഓഫീസിലാണ് മുമ്പാകെ രാവിലെയാണ് കീഴടങ്ങിയത്. കേസില്‍ സിവിക് ചന്ദ്രന്‍െ മുന്‍കൂര്‍ ജാമ്യം 20ന് റദ്ദാക്കിയ ഹൈക്കോടതി ഏഴ് ദിവസത്തിനകം കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു.
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഹൈക്കോടതി പിന്നീട് ഈ പരാമര്‍ശം മാറ്റുകയും ജാമ്യം തുടരാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരും പരാതിക്കാരിയും നല്കിയ അപ്പീലില്‍ പിന്നീട് ജാമ്യം റദ്ദാക്കുകയായിരുന്നു.






