ദിലീപ് - തമന്ന അരുൺ ഗോപി ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ ഇരുപത്തിയേഴ് വ്യാഴാഴ്ച നടന്നു. ബാന്ദ്ര- എന്നാണ് ചിത്രത്തിന്റെ പേരു്. ദിലീപിന്റെ ജൻമദിനത്തിലാണ് ടൈറ്റിൽ പ്രഖ്യാപനമുണ്ടായത്.
മുംബെയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം സമീപകാല ത്തെ ഏറ്റവും മുതൽ മുടക്കുള്ളതാണ്. ബോളിവുഡ്ഡിലെ നിരവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ ശരത് കുമാർ, സിദ്ദിഖ്.ലെന, കലാഭവൻ ഷാജോൺ. ജയ്സ് ജോസ് തുടങ്ങി തിരവധി താരങ്ങളുടെ സാന്നിദ്ധ്യമുണ്ട്.
ഉദയ് കൃഷ്ണയുട താണ് തിരക്കഥ . ക്യാമറ ഷാജി. പ്രൊജക്ട് ഡിസൈനർ - നോബിൾ ജേക്കബ്ബ്. അജിത് വിനായക് ഫിലിംസിന്റെ ബാനറിൽ വിതിയക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വാഴൂർ ജോസ്.
ഫോട്ടോ. രാംദാസ് മാത്തൂർ






