ന്യുഡല്‍ഹി: കറന്‍സിയിലെ 'ദേവപ്രീതി'യില്‍ ഒരു പടി കൂടി കടന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മഹസാത്മ ഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദേവപ്രീതി വേണമെന്നും അതിന് പുതിയതായി അച്ചടിക്കുന്ന കറന്‍സികളില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉള്പ്പെടുത്തണമെന്നമാണ് ആവശ്യം.
130 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യ വികസ്വര, ദരിദ്ര രാഷ്ട്രമായാണ് അറിയപ്പെടുന്നത്. പൗരന്മാര് കഠിനാദ്ധ്വാനം ചെയ്യണം. അതോടൊപ്പം ദേവപ്രീതി കൂടി ഉണ്ടെങ്കിലെ നമ്മുടെ പ്രയത്നങ്ങള്‍ ഫലമണിയൂ- ഹിന്ദിയില്‍ എഴുതിയ കത്തില്‍ കെജ്രിവാള് ആവശ്യപ്പെടുന്നു. കത്ത് ട്വിറ്ററിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കെജ്രിവാള് ഈ ആവശ്യം പരസ്യമായി ഉന്നയിച്ചിരുന്നു. ഞങ്ങള്‍ ഇതില്‍ വലിയ താല്പര്യം കാണിക്കുന്നുവെന്നും എത്രയുഗ വേഗം നടപ്പാക്കണമെന്നുമാണ് അവരുടെ ആഗ്രഹം. ലക്ഷ്മി ദേവി ഐശ്വര്യത്തിന്റെ ദേവതയാണ്. ഗണപതി തടസ്സങ്ങള്‍ നീക്കുന്നു. എല്ലാ നോട്ടുകളും മാറ്റണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ല. എല്ലാ മാസവും അച്ചടിക്കുന്ന പുതിയ നോട്ടുകളില്‍ ഇവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും കെജ്രിവാള് ഇന്നലെ പറഞ്ഞിരുന്നു.
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും നടത്തുന്നത്.

Comments