
സിജു വിത്സണിനെ കേന്ദ്രകഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിൽ ശക്തമായ സ്ത്രീകഥാപാത്രമായ നങ്ങേലിയായി എത്തിയത് കയാദു ലോഹർ എന്ന പുതുമുഖ താരമാണ്. വളരെ ഗൌരവ മുഖത്തോടെ കണ്ട താരത്തിന്റെ
പുത്തൻ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
വിനയൻ സംവിധാനം ചെയ്ത മലയാള ചിത്രം പത്തൊൻപതാം നൂറ്റാണ്ടിലൂടെയാണ് കയാദു സിനിമ ഇൻഡസ്ട്രിയിലേയ്ക്ക് എത്തുന്നത്. കന്നഡ സിനിമ ഇൻഡസ്ട്രിയിൽ നിന്നാണ് കയാദു ഇപ്പോൾ തെന്നിന്ത്യൻ താരമായി നിൽക്കുന്നത്. മലയാളത്തിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച താരം ഇപ്പോൾ മറാത്തി ചിത്രമായ ഐ പ്രേം യു എന്ന ചിത്രത്തിലാണ് എത്തുന്നത്.
എപ്പോഴും ബോൾഡ് ലുക്കിൽ ആരാധകർക്ക് മുന്നിൽ എത്തുന്ന താരം ഇപ്പോൾ ക്യൂട്ട് ചിത്രങ്ങളാണ് പങ്കുവെയ്ക്കുന്നത്. പട്ടുസാരി ചുറ്റി കൂടുതൽ ട്രെഡീഷണൽ ഭംഗിയോടെയാണ് കയാദു എത്തുന്നത്. മലയാളത്തിൽ തുടക്കം കുറിച്ചതോടെ ഒട്ടനവധി ആരാധകരാണ് കയാദുവിന് കേരളത്തിൽ നിന്നും ഉള്ളത്.






