
പത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ഥാടകരുടെ വഹനം മറിഞ്ഞു. ആന്ധ്രയില്‍ നിന്നുള്ള തീര്‍ഥാടകര്‍ എത്തിയ വഹനമാണ് മറിഞ്ഞത്. 19 പേര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. അഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
44 പേര് വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റവരില്‍ 12 പേരെ പെരുനാട് താലൂക്ക് ആശുപത്രിയിലും ഏഴ് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പച്ചു. ശസ്ത്രക്രിയ ആവശ്യമുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
രാവിലെ 8 മണിയോടെയായിരുന്നു അപകടം. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്. ളാഹയിലെ വളവ് തിരിക്കുന്നതിനിടെയാണ് വാഹനം മറിഞ്ഞത്. വാഹനം ക്രെയിന്‍ ഉപയോഗിച്ച് നിവര്‍ത്തി. വാഹനത്തിന്റെ ബ്രേക്ക് തകരാറിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.







Comments