
കണ്ണൂര്‍: അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടിക വിവാദത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രിയ വര്‍ഗീസ്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത് പിന്‍വലിച്ചത് കോടതിയലക്ഷ്യം എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പഴാണ്. സാങ്കേതികമായിട്ടാണെങ്കിലും അങ്ങിനെ വരരുതല്ലോ. ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാല്‍ പിന്നെ എന്തുണ്ട് ഇന്നത്തെ ഇന്ത്യയില്‍ ബാക്കി. അതുകൊണ്ട് മാത്രം.നാഷണല്‍ സര്‍വീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനം എന്ന പ്രസ്താവനയില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല - അവര്‍ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രിയ വര്‍ഗീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതോടെ അവര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ പോസ്റ്റ് ശ്രദ്ധയില്‍പെട്ട കോടതിയാകട്ടെ, പരാമര്‍ശങ്ങളെ വ്യക്തിപരമായി കാണരുതെന്ന നിര്‍ദേശവും നല്‍കിയിരുന്നു.
പ്രിയ വര്‍ഗീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പിൻവലിച്ചത് കോടതിയലക്ഷ്യം എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പഴാണ്. സാങ്കേതികമായിട്ടാണെങ്കിലും അങ്ങിനെ വരരുതല്ലോ. ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാൽ പിന്നെ എന്തുണ്ട് ഇന്നത്തെ ഇന്ത്യയിൽ ബാക്കി. അതുകൊണ്ട് മാത്രം.നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനം എന്ന പ്രസ്താവനയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല 🙏🏻Not me but you എന്ന എൻ. എസ്. Motto മലയാളത്തിൽ "വ്യക്തിയല്ല സമൂഹമാണ് പ്രധാനം "എന്നാണ് ഉപയോഗിക്കാറുള്ളത് എന്ന് പോലും അറിയാത്ത മാധ്യമ വാർത്തകൾ തന്നെയാണ് എൻ. എസ്. എസ് ന്റെ പ്രസക്തിയെ അടിവരയിട്ട് ഉറപ്പിക്കുന്നത്. എൻ. എസ്. എസ് പ്രവർത്തനപരിചയമില്ലാത്ത വിദ്യാഭ്യാസം എത്ര ശുഷ്കമായിരിക്കും എന്നതിന് അതിലും വലിയ ഉദാഹരണം വേണോ.






