വിഴിഞ്ഞം: വിഴിഞ്ഞം പോലീസ് സ്റ്റേഷനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിഐജി ആര്.നിശാന്തിനി. പ്രതികളെ അറസ്റ്റു ചെയ്യുന്നത് അടക്കമുള്ള നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നൂം അവര്‍ അറിയിച്ചു. സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡിഐജി.
ആക്രമണത്തിന് പിന്നില്‍ തീവ്രസ്വഭാവമുള്ള ഘടകകങ്ങള്‍ ഉണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്‍.ഐ.എ റിപ്പോര്‍ട്ട് തേടിയോ എന്ന കാര്യം ഇപ്പോള്‍ പ്രതികരിക്കാനാവില്ല. തന്റെ യോഗത്തില്‍ എന്‍ഐ.എ ഇല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തിരിക്കുന്ന മാര്‍ച്ചിന് പോലീസ് അനുമതി നല്‍കിയിട്ടില്ല. മാര്‍ച്ച് സംഘര്‍ഷ സ്ഥലത്തേക്ക് എത്തുന്നത് തടയും. 750 ലേറെ പോലീസുകാരെ ഇതിന് നിയോഗിച്ചിട്ടുണ്ടെന്നും ഡിഐജി അറിയിച്ചു.






