ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദിപാര്ട്ടി നേതാവായിരുന്ന മുലായം സിംഗ് യാദവിന്റെ മരണത്തോടെ ഒഴിവുവന്ന മെയിന്‍പുരി ലോക്സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പില്‍ യാദവ് കുടുംബത്തിന് തന്നെ മേല്‍ക്കൈ. സമാജ്വാദി പാര്‍ട്ടി സ്ഥനാര്‍ത്ഥിയായി മത്സരിച്ച ഡിംപിള്‍ യാദവ് ഇവിടെ ലീഡ് ചെയ്യുകയാണ്. മുലായമിന്റെ മകന് അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിള്‍. മുലായമിന്റെ സഹോദരന് ശിവപാല്‍ സിംഗ് യാദവിന്റെ വിശ്വസ്തനായിരുന്ന രഘുരാജ് സിംഗ് സഖ്യയെ ആണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭ സീറ്റുകളിലേക്ക് ഡിസംബര്‍ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ബിഹാര്‍, ഛത്തീസ്ഗഡ്, ഒഡീഷ, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവിടങ്ങളിലെ ഫലവും ഇന്ന് വ്യക്തമാകും.






