ബംഗലൂരു: സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചുവെന്നും അശ്ലീല വീഡിയോ കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്തുവെന്നും പരാതിയുമായി യുവതി. ബംഗലൂരു സ്വദേശിനിയായ സോഫ്വേര്‍ എഞ്ചിനീയര്‍ ആണ് സോഫ്ട്വേര്‍ എഞ്ചിനീയറായ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.
സാംപിഗെഹള്ളി സ്വദേശിനിയാണ് 34 കാരിയായ പരാതിക്കാരി. സുഹൃത്തുക്കള്‍ക്കൊപ്പം ഉറങ്ങാന്‍ നിര്‍ബന്ധിക്കുന്ന ഭര്‍ത്താവിനെതിരെ യുവതി വിവാഹ മോചന കേസ് ഫയല്‍ ചെയ്തിരുന്നു. ഇതോടെയാണ് അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. 2011ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.
മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് ഭര്‍ത്താവ്. ഭാര്യയുടെ സഹോദരിയേയും ഇയാള്‍ ലൈംഗിക താല്പര്യത്തോടെ സമീപിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. ഉപദ്രവം അസഹനീയമായപ്പോള്‍ വിവാഹ മോചനത്തിന് ശ്രമിച്ചു.
കഞ്ചാവിന് അടിമയായ ഭര്‍ത്താവ് നീട്ടിലെ ചെടിച്ചട്ടിയില്‍ രണ്ട് കഞ്ചാവ് തൈകള്‍ വളര്ത്തിയിരുന്നവെന്നും യുവതി വ്യക്തമാക്കി. ഈ തൈകള്‍ പോലീസ് പിടിച്ചെടുത്തു.






