
മലയാളസിനിമാപ്രേക്ഷകരുടെ പ്രിയതാരമാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും വീഡിയോകളുമൊക്കെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. റീല്‍സ് വീഡിയോയിലും താരം തിളങ്ങാറുണ്ട്. ക്രിസ്മസ് ഗെറ്റപ്പിലുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുകയാണ്. ശ്രേഷ്ഠ മേക്കപ്പ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ വന്നിരിക്കുന്നത്. താരത്തിനെ ടാഗ് ചെയ്താണ് വീഡിയോ. ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ജോസ് ചാൾസ് ആണ്.
ക്രിസ്മസ് ദിനത്തില്‍ താരം പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് എല്ലാവര്ക്കും ക്രിസ്മസ് ആശംസകള്‍ അറിയിച്ചിരുന്നു.
മോൺസ്റ്റര്‍ എന്ന മോഹൻലാൽ ചിത്രത്തിലാണ് ഹണി റോസ് അവസാനം പ്രത്യക്ഷപ്പെട്ടത്. ബാലയ്യ നായകനാകുന്ന വീര സിംഹ റെഡ്ഡിയാണ് ഹണിയുടെ പുതിയ പ്രോജക്ട്.






