
പ്രേതം എന്ന സിനിമയിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ശ്രുതി രാമചന്ദ്രന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കൂടിയാണ് ശ്രുതി. ഇപ്പോഴിതാ കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ തിളങ്ങുന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. സെറ്റ് സാരിയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. ‘മധുരം’ സിനിമയിലെ അഭിനയത്തിനാണ് താരത്തിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്. ‘ജൂൺ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രമായിരുന്നു മധുരം.
ശ്രുതിയുടെ ഭർത്താവും തിരക്കഥാകൃത്തുമായ ഫ്രാൻസിസ് തോമസും അവാർഡ് ചടങ്ങിൽ എത്തിയിരുന്നു. രാജേഷ് കെ. രാമൻ സംവിധാനം ചെയ്യുന്ന നീരജയാണ് നടിയുടെ പുതിയ പ്രോജക്ട്.






