
എന്നും പ്രേക്ഷകരുടെ മനസ്സിലെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്. അടുത്തിടെ ചെയ്ത ചില വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ചോക്ലേറ്റ് ഹീറോ ഇമേജില്‍ നിന്നും പക്വതയുടെ ഇമേജ് ചാക്കോച്ചന് നേടിക്കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കുടുംബചിത്രങ്ങളും സിനിമാവിശേഷങ്ങളുമൊക്കെ ഇതിലൂടെ പങ്കിടാറുണ്ട്. ചാക്കോച്ചന്റെ ക്രിസ്മസ് ആശംസ ചിത്രങ്ങളും ശ്രദ്ധ നേടിയതാണ്. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന തിരക്കിലാണ് താരം. കുടുംബത്തിനൊപ്പം വത്തിക്കാനിൽ അവധിക്കാലം ആഘോഷിക്കുകയാണ് ചാക്കോച്ചൻ ഇപ്പോൾ. ഭാര്യ പ്രിയയ്ക്കും മകൻ ഇസഹാഖിനുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്തിരിക്കുകയാണ് താരമിപ്പോൾ. മകനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും താരം പങ്കിട്ടിട്ടുണ്ട്. ‘‘വിക്ടറി ലാപ് ചെയ്യുന്നു✌🏽ഒപ്പം ദൈവത്തിന്റെ സമ്മാനം ....😇👋🏽👋🏽👋🏽........ 2022........🤩🤩🤩..’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
പ്രിയയ്ക്കൊപ്പം സൈക്കിള്‍ സവാരി ചെയ്യുന്ന വീഡിയോയും താരം പങ്കിട്ടിട്ടുണ്ട്. ‘‘ഒരു രാജമല്ലി... അയ്യോ...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരത്തിന്റെ വീഡിയോ.
ആറ് വർഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷം 2019 ഏപ്രിലിലാണ് ഇവർക്ക് കുഞ്ഞു പിറന്നത്. ‘അറിയിപ്പ്’ ആണ് ചാക്കോച്ചന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 2018, എന്താടാ സജി,ചാവേർ തുടങ്ങിയവയാണ് പുതിയ ചിത്രങ്ങൾ.






