
ന്യുഡല്‍ഹി: ഉസ്ബെക്കിസ്താനില്‍ 18 കുട്ടികള്‍ മരിക്കാനിടയായത് ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കഴിച്ചാണെന്ന് ആരോപണം. നോയിഡയിലുള്ള മാരിയോണ്‍ ബയോടെക് നിര്‍മ്മിക്കുന്ന ഡോക്-1 മാക്സ് എന്ന മരുന്ന് കഴിച്ചതാണ് അപകടകാരണമെന്നാണ് ഉസ്ബെക്കിസ്താന് ആരോഗ്യ മന്ത്രാലയം ആരോപിക്കുന്നത്.
ആരോപണത്തില്‍ ഇന്ത്യ അന്വേഷണം ആരോപിച്ചു. കമ്പനിയില്‍ നിന്ന് സാംപിള്‍ പരിശോധനയ്ക്ക് എടുത്ത അധികൃതര്‍ പരിശോധനാ റിപ്പോര്‍ട്ട് വരുന്നത് വരെ കമ്പനിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു. സാംപിള്‍ ചണ്ഡിഗഡിലെ റീജിണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലാബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യമന്ത്രി മന്‍സൂക് മാളവ്യ അറിയിച്ചു.
മരുന്നില്‍ എത്തിലിന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യമുണ്ടെന്നാണ് ഉസ്ബെക്കിസ്താന്റെ ആരോപണം. സംഭവത്തില്‍ ലോകാരോഗ്യ സംഘടനയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.






