
മുംബൈ: വായില്‍ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചതെന്ന് സംശയിക്കുന്ന നിലയില്‍ തെരുവ് നായയെ കണ്ടെത്തി. മുംബൈയില്‍ അപകടകരമായ സാഹചര്യത്തില്‍ തെരുവോരത്ത് കണ്ടെത്തിയ നായയെ മൃഗസ്നേഹികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച
നായയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. നാവും കവിളും കരിഞ്ഞ നിലയിലും വായില്‍ നിന്നും ഝലം ഒഴുകുന്ന നിലയിലും ആയിരുന്നു കണ്ടെത്തുമ്പോള്‍. വായില്‍ ഗുണ്ട് വെച്ച് പൊട്ടിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ദേഹം മുഴുവന്‍ രക്തം ഒഴുകിയ നിലയില്‍ കാണ്ഡീവ്ലി സ്റ്റേഷന് സമീപത്ത് ഭാനുപാര്ക്കിലാണ് നായയെ കണ്ടെത്തിയത്.
മൃഗക്ഷേമ സംഘടനയില്‍ അംഗമായ അനുരാധാ കദം എന്ന സ്ത്രീയാണ് നായയെ രക്ഷപ്പെടുത്തിയത്. . ഗുരുതരമായ പരുക്കിനെ തുടര്‍ന്ന് നായയെ എടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നെന്ന് കദം പറയുന്നു. നായയുടെ വായില്‍ ഗുണ്ടുവെച്ച് പൊട്ടിച്ചതാണെന്നു പറയുന്നുണ്ടെങ്കിലും ആരാണ് ചെയ്തത് എന്നറിയില്ല എന്നാണ് ഇവരോട് നാട്ടുകാര്‍ പറഞ്ഞത്.
നായയ്ക്ക് വെള്ളവും പാലും സൂപ്പൂമെല്ലാം സിറിഞ്ചില്‍ നിറച്ചായിരുന്നു നല്‍കിയത്. അതേസമയം നായയുടെ ശരീരത്ത്് മുറിവുകളോ ചതവുകളോ ഇല്ല. വായില്‍ സ്ഫോടകവസ്തുക്കളുടെ അവശിഷ്ടവും കണ്ടെത്തിയിട്ടില്ല. ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരതയില്‍ ഗുരുതരമായ കുറ്റകൃത്യത്തിന് കേസെടുക്കേണ്ടതാണെന്നാണ് പോലീസ് പറയുന്നത്.
നല്‍കിയിട്ടുള്ളത് പ്രതീകാത്മകചിത്രം






