
ക്രിസ്മസിന്റെ ഏറ്റവും പ്രസിദ്ധമായ 'പുല്‍ക്കൂട് രംഗം' അശ്ളീലതയിലേക്ക് മാറ്റി പ്രതിഷ്ഠിച്ച ശില്‍പ്പം യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസികളുടെ പ്രതിഷേധം വിളിച്ചുവരുത്തുന്നു. പുല്‍ക്കൂട്ടില്‍ മുട്ടുകുത്തിയിരിക്കുന്ന മേരിയെയും നിവര്‍ന്നു നില്ക്കുന്ന ജോസഫിനെയും മോശമാക്കി ചിത്രീകരിച്ച് സ്വിറ്റ്സര്‍ലണ്ടിലെ ലുസേര്ണ നഗരത്തിലെ മാര്‍ക്കറ്റിലെ ഒരു കടയിലാണ് സ്ഥാപിച്ചിട്ടുണ്ട്.
താഴെ പുല്ത്തൊട്ടിയില് ഉറങ്ങുന്ന ഉണ്ണിയേശുവിന്റെയും മുട്ടു കുത്തിയിരുന്ന് ഉണ്ണിയേശുവിനെ വണങ്ങുന്ന രീതിയിലാണ് മേരിയുടെ പ്രതിമ. നിവര്‍ന്ന് നില്ക്കുന്ന രീതിയില്‍ ജോസഫിന്റേതും. എന്നാല്‍ സഞ്ചാരികള്‍ വരുമ്പോള്‍ രംഗത്ത് അശ്ളീലം തോന്നിക്കും വിധത്തില്‍ അങ്ങോട്ടുമിങ്ങോട്ടും സ്ഥാനം മാറ്റിവെച്ചിരിക്കുകയാണ്. വിശുദ്ധ രംഗത്തെ അശുദ്ധമാക്കുന്നതും ബഹുമാനമില്ലാത്തതുമായ പ്രവര്‍ത്തി എന്നാണ് മിക്കവരും വിലയിരുത്തിയത്. രംഗം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്രതിമ കാണാനെത്തിയ വിശ്വാസികളായ പല സഞ്ചാരികളും വ്യക്തമാക്കി.
[GADS]
സന്ദര്‍ശിക്കാന്‍ എത്തിയ ഭൂരിഭാഗത്തിനും അങ്ങേയറ്റം നീചവും മോശവുമായ നടപടി എന്നായിരുന്നു അഭിപ്രായം. കുട്ടികള്‍ക്ക് പോലും പെട്ടെന്ന് മനസ്സിലാകുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന പ്രതിമ തികച്ചും തെമ്മാടിത്തരമെന്ന് പറഞ്ഞു. നടപടിയെ അപലപിച്ച കത്തോലിക്കാ സഭ വിനാശകരമായ ഇത്തരം നീക്കങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് കത്തോലിക്ക സഭയും വ്യക്തമാക്കിയത്. മറ്റുള്ളവരുടെ മത വിശ്വാസത്തോടുള്ള അസഹിഷ്ണുത എന്നാണ് ഒരാള്‍ പ്രതികരിച്ചത്.






