
ഒടിടി വഴി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ പല സിനിമകളുമുണ്ട്. അത്തരത്തില്‍ ചര്‍ച്ചകളിലും പരാമര്ശങ്ങളിലുമൊക്കെ നിറഞ്ഞു നിന്ന വ്യത്യസ്തമായ ഒരു പ്രമേയം അവതരപ്പിച്ച സിനിമയായിരുന്നു ‘അപ്പന്’. ഒടിടി യില്‍ ഇറങ്ങി പ്രേക്ഷകര്‍ സ്വീകരിച്ച ഈ സിനിമ തിയേറ്ററില്‍ ഇറങ്ങിയിരുന്നെങ്കിലെന്ന് ആശിച്ചവരും കുറവല്ല. സണ്ണി വെയ്ന്‍ നായകനായി തിളങ്ങിയ ഈ സിനിമ സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അലസിയറിന്റെയും ഗംഭീര കഥാപാത്രമായിരുന്നു ‘അപ്പനി’ലേത്. അലെൻസിയർ മാത്രമല്ല, സിനിമയിൽ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമായിരുന്നു. അതിലൊരാളായിരുന്നു പ്രേക്ഷകർക്ക് അധികം പരിചിതമല്ലാത്ത മുഖമായി ഷീല എന്ന കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ച പുതുമുഖമായ രാധിക രാധാകൃഷ്ണന്. ഇപ്പോഴിതാ രാധികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. തായ്ലൻഡിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളില്‍ ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ‘‘ബീച്ച് ബം’’ എന്ന ക്യാപ്ഷനിലാണ് താരം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ബ്ലൂ കളര്‍ ബീച്ച് ഡ്രസ്സില്‍ കടല്‍ത്തീരത്തു നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമയിലെ ഷീല തന്നെയാണോ ഇതെന്ന അത്ഭുതത്തിലാണ് ആരാധകര്‍.
‘അപ്പനി’ല്‍ ഞ്ഞൂഞ് എന്ന കഥാപാത്രമായി സണ്ണിയും ഷീലയായി രാധികയും തിളങ്ങിയിരുന്നു. കൂട്ടത്തില്‍ അലെൻസിയർ, പോളി വത്സൻ, അനന്യ, ഗ്രേസ് ആന്റണി, വിജിലേഷ് കാര്യാട് തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ സിനിമയിലുണ്ടായിരുന്നു. സിനിമയിലെ ക്ലൈമാക്സ് ഉൾപ്പടെയുള്ള രംഗങ്ങളിലെ രാധികയുടെ പ്രകടനം പ്രേക്ഷക പ്രശംസകൾ നേടി. നർത്തകി കൂടിയാണ് രാധിക. ആദ്യ സിനിമയിൽ തന്നെ മികച്ച വേഷം ലഭിക്കുകയും ചെയ്തതോടെ കൂടുതൽ നല്ല വേഷങ്ങൾ രാധികയിൽ നിന്ന് പ്രേക്ഷകരും പ്രതീക്ഷിക്കുന്നുണ്ട്.






