ന്യുഡല്‍ഹി: അസമില്‍ 16 വയസ്സുള്ള ബജ്രംഗ് ദള്‍ പ്രവര്ത്തകന് കൊല്ലപ്പെട്ടതിനു പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്. കരിംഗഞ്ച് ജില്ലയിലാണ് ആളുകള്‍ കൂട്ടുംകൂടുന്നത് അടക്കം വിലക്ക് ഏര്‍പ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ടുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ശംഭു കൊയ്രി എന്ന കുട്ടിയെ ഒരാള്‍ കുത്തിക്കൊലപ്പെടുത്തിയത്.
സംഭവത്തില്‍ പ്രതിയായ അനിമുള്‍ ഹഖ് പോലീസിന്റെ പിടിയിലായി. സംഭവത്തില്‍ അന്വേഷണം തടുരുകയാണെന്നും പോലീസ് പറയുന്നു. പ്രദേശത്ത് നാല് പേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നത് ജില്ലാ ഭരണകൂടം നിരോധിച്ചു. മൂന്നുദിവസത്തെ ബജ്രംഗ്ദള് ട്രെയിനിംഗ് ക്യാംപില്‍ പങ്കെടുത്ത ശേഷം മടങ്ങിവന്ന കുട്ടിയെ ആണ് അനിമുള്‍ ഹഖ് ആക്രമിച്ചത്. ഇവര്‍ തമ്മില്‍ മുന്പുംവഴക്കിട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.






