
സോഷ്യല്‍ മീഡിയയിലൂടെ സാധാരണക്കാര്‍ പോലും വളരെപ്പെട്ടെന്നാണ് താരങ്ങളാകുന്നത്. ജോലിയ്ക്കിടയിലെ ഇടവേളയില്‍ എടുക്കുന്ന ചില വീഡിയോകള്‍ സൈബര്‍ ലോകത്ത് ട്രെന്‍ഡിംഗാകുന്നത് നിമിഷവേഗത്തിലാണ്. അതുപോലെയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. ഒരു നിർമ്മാണ തൊഴിലാളി ഒരു ജോലിസ്ഥലത്ത് നൃത്തം ചെയ്യുന്നതാണത്. അവിശ്വസനീയമായ നൃത്തച്ചുവടിലൂടെയാണ് ആ തൊഴിലാളി സൈബര്‍ ലോകത്തെ ഞെട്ടിച്ചത്. നൃത്ത-ഗാന ഇതിഹാസം മൈക്കിള്‍ ജാക്സണെപ്പോലെ നൃത്തം ചെയ്യുന്നതും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പിന്നിൽ കൈകൊട്ടുന്നതും വീഡിയോയില്‍ കാണാം. ‘‘ഒരു നിർമ്മാണ 🚧 തൊഴിലാളിക്ക് 👷 മൈക്കൽ ജാക്സനെ പോലെ നൃത്തം ചെയ്യാൻ കഴിയുമോ? ഇദ്ദേഹത്തിന് കഴിയും. 🤩’’ എന്ന ക്യാപ്ഷനും നല്കി പോസ്റ്റലോ എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു യഥാർത്ഥ കലാകാരനെന്ന് വിളിച്ച് തൊഴിലാളിയെ നെറ്റിസൺസ് അഭിനന്ദനം കൊണ്ട് മൂടുകയാണ്.
Can a construction🚧 worker 👷 dance like Michael Jackson 🕺?
This one can. 🤩#Dancer #Construction #constructionworker pic.twitter.com/GhNkEhR6gj— PostLo.com (@postlo) January 9, 2023






