
കോടതിമുറികളില്‍ നിന്നു വരുന്ന ഉത്തരവുകള്‍ നിയമത്തിന്റെ അവസാന വാക്കാണ്. അതില്‍ ചിലത് കേള്‍ക്കുന്നവര്‍ക്ക് അന്യായമെന്നു തോന്നാറുണ്ട്, എന്നാല്‍ മറ്റു ചിലത് സ്വര്‍ണ്ണലിപികളില്‍ എഴുതിച്ചേര്‍ക്കാവുന്ന തരത്തിലുള്ളതാണ്.
ഇപ്പോഴിതാ ഗൗഹട്ടി ഹൈക്കോടതി ഒരു പോലീസ് സ്റ്റേഷനെയും അതിലെ ഉദ്യോഗസ്ഥരെ മുഴുവനെയും സസ്പെന്‍ഡ് ചെയ്ത ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നത്. നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ഒരു പോലീസ് സ്റ്റേഷനിലെ സ്റ്റേഷനിലെയും ജീവനക്കാരെ സസ്‌പെൻഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. പുലർച്ചെ 4:00 മണിക്ക് ഒരു അമ്മയെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് 2.5 വയസ്സുള്ള കുട്ടിയുമായി ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുവന്നതായിരുന്നു കേസ്. ഈ നീക്കം നിയമവിരുദ്ധവും വിവേകശൂന്യവുമാണെന്ന് കോടതി രൂക്ഷമായി വിമർശിച്ചു. പിടിച്ചെടുക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.






