
മലയാളികളുടെ മാത്രമായ സ്വകാര്യ അഹങ്കാരമാണ് കെ.ജെ.യേശുദാസും, അദ്ദേഹം പാടിയ പാട്ടുകളും. ഗാനഗന്ധര്‍വ്വന്റെ എൺപത്തി മൂന്നാം പിറന്നാളാണ് ഇന്ന്. സിനിമാമേഖലയിലുള്ളവര്‍ മാത്രമല്ല മിക്ക സെലിബ്രിറ്റികളും യേശുദാസിന് ആശംസകള്‍ നേരുന്നുണ്ട്. മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ സമം, യേശുദാസ് അക്കാദമി, തരംഗിണി എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ വച്ച് ദാസേട്ടന് അറ്റ് എണ്‍പത്തിമൂന്ന് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ആ പരിപാടിയില്‍ മലയാളത്തിലെ സൂപ്പര്‍താരം മമ്മൂട്ടിയും ഉണ്ടായിരുന്നു. വേദിയില്‍ വച്ച് സംസാരിക്കുന്നതിനിടെ മമ്മൂട്ടി ളക്ടർ രേണു രാജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘‘കളക്ടർ വളരെ മനോഹരമായാണ് മലയാളം സംസാരിച്ചത്. മലയാളിയാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. കളക്ടർ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാൻ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കളക്ടർ. വളരെ മനോഹരമായാണ് അവർ സംസാരിച്ചത്. ഇങ്ങനെ ഒരാൾ കളക്ടറായി വന്നതിൽ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതൽ കൂട്ടാകട്ടെ. അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മൾ അറിയാത്ത സിനിമയിൽ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാൻ ഇവിടെ ചോദിക്കുക ആയിരുന്നു. മനോജ് കെ ജയൻ പറഞ്ഞപ്പോഴാണ് കളക്ടർ ആണെന്ന് അറിയുന്നത്’’ എന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ സദസ്സിലാകെ ചിരി പടര്‍ന്നു. അവസാനം രേണുരാജിനോട് സോറി പറയുകയും സത്യസന്ധമായ കാര്യമാണ് താന്‍ പറഞ്ഞതെന്നും മമ്മൂട്ടി പറഞ്ഞു.
‘തനിച്ചൊന്നു കാണാന്‍’ എന്ന യേശുദാസ് പാടിയ പുതിയ ആല്‍ബത്തിന്റെ ഓഡിയോ ലോഞ്ച് മമ്മൂട്ടി നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ലീന്‍ തോബിയാസിന്റെ ചിത്രപ്രദര്‍ശനവും ഇവിടെയുണ്ടായിരുന്നു.






