
ബംഗലൂരു: ബംഗലൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന മെട്രോയുടെ തൂണ് അടര്‍ന്നുവീണ് അമ്മയും കുഞ്ഞും മരിച്ചതിനു പിന്നാലെ നിര്‍മ്മാണ സ്ഥലത്ത് വീണ്ടും അപകടം. ബ്രിഡ്ജ് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. തിരക്കേറിയ റോഡില്‍ ഉണ്ടായ ഗര്‍ത്തത്തില്‍ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.
റോഡിലൂടെ ബൈക്ക് പോകുമ്പോഴാണ് ഗര്‍ത്തം ഉണ്ടാകുന്നതും അപകടത്തില്‍പെടുന്നതും. യാത്രക്കാരന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ചയാണ് നാഗവരയില്‍ നമ്മ മെട്രോയുടെ തൂണ് തകര്‍ന്നുവീണ് സ്ഫോട്വേര് എന്‍ജിനീയറായ യുവതിയും രണ്ടര വയസ്സുള്ള മകനും മരിച്ചത്. അപകടത്തില്‍ അച്ഛനും മകളും പരിക്കുകളോടെ ചികിത്സയിലാണ്.
മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാരും മെ്രേടായും 20 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തമുള്ള കോണ്ട്രാക്ടര്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.







Comments