
മലയാള സിനിമയിലൂടെ തിളങ്ങി പിന്നീട് ദക്ഷിണേന്ത്യ മുഴുവന്‍ പ്രശസ്തിയാര്‍ജ്ജിച്ച താരമാണ് കീര്‍ത്തി സുരേഷ്. മലയാളിയായി ജനിച്ചുവെങ്കിലും മഹാനടി, അണ്ണാത്തെ, വാശി, സർക്കാർ വാരി പാട്ട തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ കീർത്തി സുരേഷ് തെലുങ്ക് സിനിമാ മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന നടിമാരിൽ ഒരാളായി മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ് കീര്‍ത്തി.
പുതിയ സിനിമാവിശേഷങ്ങളും ഫോട്ടോഷൂട്ടുകളും റീല്‍സ് വീഡിയോകളുമൊക്കെ കീര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് പ്രോജക്റ്റായ ‘ദസറ’യ്ക്കായിക്കാട്ടാണ് നാനിയും കീർത്തി സുരേഷും ഒരുമിക്കുന്നത്. നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഒരു ഗ്രാമീണ ആക്ഷൻ ഡ്രാമയായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണിത്. നീണ്ട കാത്തിരിപ്പിനും ഒന്നിലധികം ഷെഡ്യൂളുകൾക്കും ശേഷം നാനിയും കീർത്തി സുരേഷും ഈ പ്രൊജക്ടിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി.
ഇപ്പോഴിതാ ആ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയാണ് കീര്‍ത്തി സുരേഷ്. താരമതില്‍ വെണ്ണേല എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് ‘‘കുറച്ച് സിനിമകൾ നിങ്ങളുടെ വാതിലിൽ മുട്ടി പറയും - 'ഹേയ്, ഞാൻ നിങ്ങളുടെ തൊപ്പിയിൽ ഒരു തൂവലായിരിക്കും'! അതാണ് എനിക്ക്ദസറ...
സ്നേഹം,
വെണ്ണേല...’’ എന്നാണ് കീര്‍ത്തി കുറിച്ചിരിക്കുന്നത്. സിനിമയുടെ നായകനായ നാനിയ്ക്കൊപ്പമുള്ള ലൊക്കേഷന്‍ ചിത്രവും അതേ മാതൃകയിലെടുത്ത മറ്റൊരു ചിത്രവും കുറിപ്പിനൊപ്പം കീര്‍ത്തി ഷെയര്‍ ചെയ്തിട്ടുണ്ട്.
സിനിമയുടെ ഷൂട്ടിംഗ് അവസാനിച്ച സന്തോഷം നാനിയും പങ്കുവച്ചിട്ടുണ്ട്. ദസറയ്ക്കായി താൻ വച്ചിരുന്ന കട്ടിയുള്ള താടി രൂപത്തോട് ഒടുവിൽ വിടപറഞ്ഞാണ് ചിത്രം ഷെയര്‍ ചെയ്തത്. ദസറ റാപ്പ് പ്രഖ്യാപിച്ചപ്പോൾ താരം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമില്‍ തന്റെ പുതിയ ക്ലീൻ ഷേവ് ലുക്കിൽ ഒരു മിറർ സെൽഫി പങ്കിട്ടു. ‘പുതിയ ദിവസം. പുതിയ ഞാൻ :) #DasaraWrap, നാനി കുറിച്ചത് ഇങ്ങനെയാണ്.






