
താരരാജാവായ മോഹന്‍ലാലിനെ ചുറ്റിപ്പറ്റിയുള്ളതെന്തും വാര്‍ത്തകളാണ്. താരത്തിന്റെ ചിത്രങ്ങളെല്ലാം പെട്ടെന്നു തന്നെ വൈറലാകാറുമുണ്ട്. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ഒരു പൂച്ചയെ പിടിച്ചു നില്ക്കുന്ന ഒരു സെല്‍ഫി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ അതേ രീതിയില്‍ അനുകരിച്ച് ഒരു സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുകയാണ് നടനും സംവിധായകനുമായ നാദിര്‍ഷ. ‘‘എന്നാപ്പിന്നെ ഞാനും😃❤️😜..’’ എന്ന ക്യാപ്ഷനും നല്‍കിയാണ് നാദിര്‍ഷ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
പോസ്റ്റിനു താഴെ നിരവധി പേര് കമന്റുകളിടുന്നുണ്ട്. ‘അത് പൊളിച്ചു. അടിപൊളി’ എന്നതടക്കം കമന്റുകളുണ്ട്. ‘അടുത്ത സിനിമ ലാലേട്ടനെ വച്ചാണോ’ എന്നും ചിലര്‍ ചോദിക്കുന്നു. ജയസൂര്യ നായകനായ ‘ഈശോ’യാണ് നാദിര്‍ഷാ സംവിധാനം ചെയ്ത അവസാന ചിത്രമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.






