
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അയഞ്ഞ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. സ്ഥാനാര്‍ത്ഥിത്വം നിശ്ചയിക്കുന്നത് പാര്‍ട്ടിയും ജനങ്ങളുമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി താന്‍ സ്വയം പ്രഖ്യാപിച്ചിട്ടില്ല നിയമസഭ തിരഞ്ഞെടുപ്പിന് ഇപ്പോഴേ ചര്‍ച്ചയുടെ ആവശ്യമില്ല. താനിപ്പോള്‍ എം.പിയാണെന്നും തരൂര്‍ പറഞ്ഞു. കോഴിക്കോട് സമസ്ത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലപാട് തിരഞ്ഞെടുപ്പിന്റെ സമയത്ത് പറയാമെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രതികരിച്ചു. തരൂരിന്റെ നേതൃത്വം ഗുണം ചെയ്യുമോ എന്ന തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ് തരൂര്‍ നടത്തുന്നത്. തരൂര്‍ വിശ്വപൗരനാണ്. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളുന്നവര്‍ നേതൃത്വത്തിലേക്ക് വരണം. കോണ്‍ഗ്രസില്‍ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ല. മറ്റ് നേതാക്കള്‍ ചെയ്യാത്തത് തരുര്‍ ചെയ്യുന്നതില്‍ സന്തോഷമെന്നും സമസ്ത പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള തരൂരിന്റെ താല്പര്യത്തില് കോണഗ്രസിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് തരൂരിന്റെ പിന്മാറ്റമെന്നാണ് സൂചന.






