പാലക്കാട്: പാലക്കാട് ധോണിയില്‍ വീണ്ടും പിടി7 എന്ന കാട്ടാന എത്തി. ഇന്നലെ രാത്രി 10 മണിയോടെ നാട്ടിലിറങ്ങിയ ആനയെ നാട്ടുകാര്‍ പടക്കം പൊട്ടിച്ച് വനത്തിലേക്ക് കയറ്റിവിട്ടിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ആണ് ആന വീണ്ടും ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്. ലീഡ് കോളജിന് സമീപമാണ് ആനയെ കണ്ടെത്തിയത്.
നാട്ടുകാര്‍ പടക്കംപൊട്ടിച്ചും ബഹളംവച്ചും ആനയെ കാടുകയറ്റി. ആന വീണ്ടും വൈകിട്ട് എത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുറച്ചുകാലമായി പിടി7 പ്രദേശത്ത് ഭീതി പരത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റു രണ്ട് ആനകളുമായാണ് പിടി7 എത്തിയത്.
തിങ്കളാഴ്ചയ്ക്കു ശേഷം പിടി7നെ മയക്കുവെടിവച്ച് തളയ്ക്കാനാണ് ശ്രമം. ഇതിനുള്ള ഒരുക്കങ്ങള്‍ വനംവകുപ്പ് നടത്തുകയാണ്.






