എരുമേല: മകരവിളക്ക് പ്രമാണിച്ച് ഇന്ന് ശബരിമലയില്‍ അഭൂതപൂര്‍വ്വമായ നിരക്ക്. ഓരോ മണിക്കൂറിലൂം 5000 ഓളം പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. 12 മണിവരെയാണ് ഭക്തരെ സന്നിധാനത്ത് പ്രവേശിപ്പിക്കുക. തുടര്‍ന്ന് വരുന്നരെ പമ്പയില്‍ തടയും.
തിരക്ക് കൂടിയതോടെ ഭക്തരുടെ വാഹനങ്ങള്‍ പോലീസ് എരുമേലിയില്‍ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. തെലങ്കാനയില്‍ നിന്നുള്ള ഭക്തരാണ് എരുമേലയില്‍ പ്രതിഷേധിക്കുന്നത്. വെര്‍ച്വല്‍ ക്യൂവഴി ബുക്കിംഗ് നടത്തിയതാണെന്നും 12 മണിക്ക് ദര്‍ശന സമയം അനുവദിച്ചിട്ടുണ്ടെന്നുമാണ് ഭക്തര്‍ പറയുന്നത്. വാഹനം തടഞ്ഞാല്‍ എങ്ങനെ സന്നിധാനത്ത സമയത്ത് എത്താന്‍ കഴിയുമെന്നും ഇവര്‍ ചോദിക്കുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് എരുമേലയില്‍ നേരിയ ഗതാഗതക്കുരുക്കും രൂപപ്പെട്ടിട്ടുണ്ട്.
11 മണിക്കാണ് നെയ്യഭിഷേധം. ആറരയ്ക്കാണ് തിരുവാഭരണം ചാര്‍ത്തി ദീപാരാധന. രാത്രി എട്ടു മണിക്ക് ശേഷം ധനുരാശയില് നിന്ന് മകരരാശിയിലേക്ക് കടക്കുന്ന സമയത്താണ് മകരവിളക്ക്.
മകളരവിളക്ക് ആഘോഷത്തിനു അഭൂതപൂര്‍വമായ തിരക്കാണ് ഇത്തവണ. പാണ്ടിത്താവളത്ത് 30,000 പേര് പര്‍ണശാല ഒരുക്കി തങ്ങിയിട്ടുണ്ട്. ഇവിടെ രണ്ട് ദിവസം മുമ്പേ തീര്‍ഥാടകര്‍ തങ്ങിത്തുടങ്ങിയിരുന്നു. ദര്ശന് കോംപ്ലക്സിന് ചുറ്റുമുള്ള ഭാഗം, ഇന്‍സിനറേറ്ററിന്റെ പരിസരം, അന്നദാന മണ്ഡപത്തിന്റെ മുന്‍വശം, കൊപ്രാക്കളം, ആഴിയുടെ വശങ്ങള്, വനം വകുപ്പിന്റെ ക്വാര്‍ട്ടേഴ്സ്, വാട്ടര്‍ അതോറിറ്റിയുടെ ക്വാര്‍ട്ടേഴ്സിനും സമീപം, ജ്യോതി നഗര്‍ എന്നിവിടങ്ങളില്തീര്ത്ഥാടകര് തമ്പടിച്ചിട്ടുണ്ട്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ പോയിന്റുകള്‍ക്ക് പുറമെ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും ജ്യോതിദര്‍ശനത്തിന് തീര്‍ഥാടകര്‍ തങ്ങുന്ന ഭാഗമാണ്.

Comments