
പ്യൊംഗോംഗ്: വടക്കന്‍ കൊറിയയുടെ ഏകാധിപധി കിം ജോംഗ് ഉന്‍ കടുത്ത മാനസീക ആരോഗ്യപ്രശ്നം നേരിടുന്നതായും ദിവസത്തിന്റെ കൂടുതല്‍ സമയവും കുടിക്കാന്‍ വിനിയോഗിക്കുന്നതായും റിപ്പോര്‍ട്ട്. ഈ ആഴ്ച 39 വയസ്സ് തികയുന്ന കിംഗ് ജോംഗ് ഉന്‍ അനാരോഗ്യകരമായ ജീവിതശൈലിയോട് മല്ലടിക്കുകയും പൊതുവേദിയില്‍ നിന്നും അകന്ന് നില്‍ക്കുകയുമാണ്.
മദ്ധ്യവയസ്സിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന കിം ജോംഗ് തന്റെ ആരോഗ്യത്തെക്കുറിച്ച് വലിയ ആശങ്കയില്‍ ആണെന്നാണ് മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 40 ലേക്ക് കടക്കുന്ന കിം സ്വന്തം ആരോഗ്യത്തെക്കുറിച്ച് വലിയ ആശങ്കയിലാണ്. അദ്ദേഹം ഒരു പാട് കുടിക്കുകയും കരയുകയും ചെയ്യുന്നത് കേട്ടെന്നും ഏകാന്തതയും മാനസീക സമ്മര്‍ദ്ദവും വിഷാദവും അനുഭവിക്കുകയാണെന്നും വടക്കന്‍ കൊറിയന്‍ അക്കാദമിക് ഡോ. ചോയി ജിന്വുക്കിന്റെ വാക്കുകളാണ് മിറര്‍ ഉദ്ധരിച്ചിട്ടുള്ളത്.
വ്യായാമം കൂടുതല്‍ ചെയ്യാനും കുടിയില്‍ നിന്നും പിന്തിരിയാനും കൊറിയന്‍ ഏകാധിപതിയോട് ഡോക്ടര്‍മാരും ഭാര്യയും നിര്‍ദേശിക്കുന്നുണ്ടെങ്കിലും അദ്ദേഹം അത് അവഗണിക്കുകയാണ്. തന്റെ ആരോഗ്യം മോശമാകുന്നതിന്റെ വാര്‍ത്തകള്‍ പുറത്തേക്ക് പ്രചരിക്കുന്നതും കിമ്മിന് ആശങ്കയായിട്ടുണ്ട്. അപൂര്‍വ്വമായി മാത്രം നടത്തുന്ന പുറത്തെ യാത്രകളും കിം ഒഴിവാക്കിയിട്ടുണ്ട്.
മിസൈല്‍ പരീക്ഷണ ഘട്ടത്തിലായിരുന്നു കിം പുറം വേദിയില്‍ അവസാനമായി എത്തിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു കിം അവസാനമായി പുറംവേദിയില്‍ എത്തിയത്. അതും മകളുടെ കയ്യും പിടിച്ച് നില്ക്കുന്ന രീതിയില്‍. വെള്ള ജാക്കറ്റ് അണിഞ്ഞ് കിമ്മിന്റെ കയ്യും പിടിച്ച് നില്ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്. പക്ഷേ പെണ്‍കുട്ടിയുടെ പേര് നല്‍കിയിരുന്നില്ല.




