
സിനിമ റിലീസ് ചെയ്തിട്ട് കുറച്ചു നാളായെങ്കിലും ഒടിടി റിലീസിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന സിനിമയാണ് വിനീത് ശ്രീനിവാസന് നായകനായ ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’. ഈ സിനിമ നെഗറ്റീവിറ്റിക്ക് പ്രാധാന്യം നല്കുന്നു, നെഗറ്റീവ് കാര്യങ്ങളെ പ്രമോട്ട് ചെയ്യുന്നു എന്നതടക്കം പല തരത്തിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് നടി ഷീലു ഏബ്രഹാം ഫെയ്സ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുകയാണ്. സിനിമയുടെ തുടക്കത്തില്‍ ആരോടും നന്ദി പറയാനില്ല എന്ന് എഴുതി കാണിച്ചത് വ്യത്യസ്തമായ ഒരു ആശയമായി തോന്നിയെന്നും അതിന് മുകുന്ദന് ഉണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ധൈര്യം തോന്നിയതില്‍ കൈയടിയുണ്ടെന്നുമാണ് ഷീലുവിന്റെ കുറിപ്പ്.
‘‘"മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ്" കണ്ടു.
സിനിമയുടെ തുടക്കത്തിൽ തന്നെ "ആരോടും നന്ദി പറയാനില്ല ' എന്ന് എഴുതി കാണിച്ചത് ഒരു വെറൈറ്റി ആശയമായി തോന്നി..
ഇങ്ങനെയൊരു വ്യത്യസ്തത കൊണ്ട് വരാൻ കാണിച്ച ചിന്തയ്ക്കും ധൈര്യത്തിനും മുകുന്ദൻ ഉണ്ണിയുടെ അണിയറ പ്രവർത്തകർക്ക് എന്റെ കൈയ്യടികൾ!..’’ ഷീലു കുറിച്ചത് ഇങ്ങനെയാണ്.
‘‘"മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ്" കണ്ടു.
സിനിമയുടെ തുടക്കത്തിൽ തന്നെ "ആരോടും നന്ദി പറയാനില്ല ' എന്ന് എഴുതി കാണിച്ചത് ഒരു വെറൈറ്റി ആശയമായി തോന്നി..
ഇങ്ങനെയൊരു വ്യത്യസ്തത കൊണ്ട് വരാൻ കാണിച്ച ചിന്തയ്ക്കും ധൈര്യത്തിനും മുകുന്ദൻ ഉണ്ണിയുടെ അണിയറ പ്രവർത്തകർക്ക് എന്റെ കൈയ്യടികൾ!..’’ ഷീലു കുറിച്ചത് ഇങ്ങനെയാണ്.
കഴിഞ്ഞ ദിവസം സിനിമയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഇടവേള ബാബു സംസാരിച്ചിരുന്നു. സിനിമ മുഴുവന്‍ ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും ബാബു പറഞ്ഞിരുന്നു.
‘‘മുകുന്ദന് ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്ക്കുന്നതിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം. എന്നാൽ ഈ സിനിമ ഒന്നു കാണണം, ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ?...’’ എന്നതടങ്ങുന്നവയായിരുന്നു ഇടവേള ബാബുവിന്റെ വിമര്‍ശനങ്ങള്‍. സിനിമയെ പിന്തുണച്ച് പക്ഷേ ഒരുപാട് പേര് കമന്റുകളിടുന്നുണ്ട്.







Comments