മണപ്പുറം DQUE മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2023 കിരീടം കര്‍ണ്ണാടകയുടെ സമൃദ്ധി വി. ഷെട്ടിക്ക് സ്വന്തം. രാജസ്ഥാന്റെ ദേബസ്മിത ഫസ്റ്റ് റണ്ണറപ്പും മ്യൂറല്‍ വിഗാസ് സെക്കന്റ് റണ്ണറപ്പുമായി. ജനുവരി 16ന് കൊച്ചി ലെ മെറിഡിയനില്‍ വെച്ചായിരുന്നു മത്സരം അരങ്ങേറിയത്.
വിജയിയെ മുൻ മിസ് ക്യൂന്‍ ഓഫ് ഇന്ത്യ അങ്കിത കാരാട്ട് സുവർണ്ണകിരീടം അണിയിച്ചു. ഫസ്റ്റ് റണ്ണപ്പ്, സെക്കൻഡ് റണ്ണപ്പ് വിജയികളെ പെഗാസസ് ചെയര്മാന് അജിത് രവി, ന്യൂ ഡൽഹി മിനിസ്ട്രി ഓഫ് ഫിനാൻസ് പ്രിൻസിപ്പൽ കമ്മീഷണർ ശ്രീറാം ഭരത് എന്നിവർ സുവര്ണ്ണകിരീടമണിയിച്ചു. രാജ്യത്തുടനീളമുള്ള അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുത്ത 15 മത്സരാര്‍ത്ഥികളാണ് മിസ് ക്വീന്‍ ഓഫ് ഇന്ത്യ മത്സരത്തിലെ റാംപില്‍ അണിനിരന്നത്. റോയല്‍ ബ്ലൂ ഇന്ത്യന്‍ എത്നിക് വെയര്‍, വൈറ്റ് കോക്റ്റൈല്‍, ഗോള്‍ഡന്‍ ഗൗൺ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരം പുരോഗമിച്ചത്.
അക്ഷിത സത്യനാരായണ (കര്‍ണ്ണാടക), ദേബസ്മിത (രാജസ്ഥാന്), ദേബ്നിത കര് (തമിഴ്നാട്) , ധനശ്രീ സി എസ് ( കേരളം), കിരണ്‍ ഗുല്‍സാര്‍ (തമിഴ്നാട്), മാന്‍സി തിവാരി (മധ്യപ്രദേശ്), മീനാക്ഷി ഉണ്ണികൃഷ്ണന് ( കേരളം), മെറല്‍ വിഗാസ് (ഗോവ), ന്യൂസി ജെയിന് (മഹാരാഷ്ട്ര), റോസിക (തമിഴ്നാട്), സമൃദ്ധി വി ഷെട്ടി (കര്‍ണ്ണാടക), ശതാക്ഷി കിരണ്‍ (മഹാരാഷ്ട്ര), ശ്രീകീര്‍ത്തി കൈലാഷ് ( ന്യൂഡല്‍ഹി), ശ്രുതി കന്ദസ്വാമി (തമിഴ്നാട്), സുദക്ഷിണ രക്ഷിത് (പശ്ചിമ ബംഗാള്‍ ) എന്നിവരാണ് മത്സരാര്‍ത്ഥികള്‍.






