നിലവാരമില്ലാത്ത ചുമമരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് ഉസ്ബെക്കിസ്ഥാന്, ഗാംബിയ തുടങ്ങിയ രാജ്യങ്ങളില്‍ കുട്ടികള്‍ മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നിരുന്നു. നിലവാരമില്ലാത്ത മരുന്ന് കഴിച്ച് വിവിധ രാജ്യങ്ങളിലായി മുന്നൂറിലേറെ കുട്ടികളാണ് മരിച്ചിട്ടുള്ളത്. ഇതിനെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന നിലവാരമില്ലാത്ത മരുന്നുകള്‍ ഉടനടി പിന്‍വലിയ്ക്കണമെന്ന് ഉത്തരവിറക്കിയിരിയ്ക്കുകയാണ്.
കഴിഞ്ഞ നാലഞ്ചു മാസത്തിനിടെ കഫ്സിറപ്പുകളില്‍ ഡയാത്തെലീന്, ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ അളവ് കൂടിയ തോതില്‍ കണ്ടെത്തിയിരുന്നു. വൃക്ക തകരാറിനു പോലും കാരണമായേക്കാവുന്ന ഇവ ചെറിയ തോതില്‍ പോലും ശരീരത്തില്‍ എത്തുന്നത് വലിയ അപകടമുണ്ടാക്കുന്നു. എഞ്ചിനുകളിലെ കൂളിംങ് ഏജന്റുകള്‍, ബ്രേക്ക് ഫ്ളൂയിഡ്,കോസ്മെറ്റിക് ഉത്പന്നങ്ങള്‍,ലൂബ്രിക്കന്റുകള്‍ എന്നിവയിലെല്ലാം ഉപയോഗിയ്ക്കുന്ന ഈ കെമിക്കലുകള്‍ ചെറിയ തോതില്‍ പോലും ശരീരത്തില്‍ എത്തുന്നത് അപകടമുണ്ടാക്കും. മരുന്നുകളില്‍ ഇവയുടെ അംശം ഒരിയ്ക്കലും ഉണ്ടാകാന്‍ പാടില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
വിപണിയില്‍ വിഷമയമായ മരുന്നുകള്‍ വില്ക്കുന്നുണ്ടെങ്കില് അവയുടെ വിതരണം ഉടനടി നീക്കം ചെയ്യണം. നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ലോകാരോഗ്യ സംഘടനയില്‍ റിപ്പോര്‍ട്ട് ചെയ്യണം. അത്തരം മരുന്നുകള്‍ ഉപയോഗിയ്ക്കുന്നത് മുഖേനയുള്ള അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രാജ്യത്ത് വിപണിയിലുള്ള മരുന്നുകള്‍ക്ക് മതിയായ അംഗീകാരം ലഭിച്ചിട്ടുള്ളവയവണോയെന്നും, ഇവ അംഗീകൃത വില്പനക്കാരില് നിന്നുള്ളതാണെന്നും ഉറപ്പു വരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഇന്ത്യന്‍ നിര്‍മിത ചുമമരുന്ന് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തിനു പിന്നാലെ മരുന്ന് കമ്പനിയ്ക്കെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ഗുണ നിലവാരമില്ലെന്നു കണ്ടെത്തിയ ആംബ്രൊനോള്‍, ഡോക്-1 മാക്സ് എന്നീ മരുന്നുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

Comments