
കോഴിക്കാട്: വണ്ണാത്തിപൊയിലില് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി വണ്ണാത്തിപൊയിലിലാണ് സംഭവം.വണ്ണാന്റെ പറമ്പത്ത് ബാബുവിന്റെ (50) മൃതദേഹം വീട്ടിൽ കഴുത്തറുത്ത് നിലയിലും അയല്‍വാസി രാജീവന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്..
ഇന്ന് രാവിലെയാണ് ബാബുവിന്റെ മൃതദേഹം കഴുത്തറത്തും വയറ് കീറിയ നിലയിലും കാണപ്പെട്ടത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ അങ്കണവാടിയില്‍ പോയി വന്നതിന് ശേഷമാണ് മൃതദേഹം കാണുന്നത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് അയല്‍
വാസിയായ രാജീവനെ മറ്റൊരു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.
രണ്ട് പേരുടെയും മരണത്തെക്കുറിച്ച്പോലീസ് സ്ഥലത്തെത്തി അന്വേഷണ ആരംഭിച്ചിട്ടുണ്ട്.






