
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഉണക്കമീന്‍ കേരളത്തിലേക്ക് എത്തുന്നത് വൃത്തിഹീനമായ നിലയില്‍. മാഗ്ലൂര്‍ തുറമുഖത്ത് വിസര്‍ജ്യം കലര്‍ന്ന മലിനജലമാണ് മീന്‍ കഴുകുന്നതിനായി ഉപയോഗിക്കുന്നത് പിന്നീട് ഈച്ചയും, പ്രാണിയും നിറഞ്ഞ കല്‍ഭരണിയില്‍ ഉപ്പിട്ട് മീന്‍ പുരട്ടുകയും, നിലത്ത് തന്നെ ഇവയെ ഉണക്കുകയും ചെയ്യുന്നു.
കേരളത്തിലെ എല്ലാ പട്ടണങ്ങളിലും ഉണക്കമീന്‍ എത്തുന്നത് തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. മാഗ്ലൂരില്‍ വിറ്റതിന് ശേഷം ബാക്കിയാകുന്ന അഴുകിയ മത്സ്യങ്ങളെ ചെറിയ വിലയ്ക്ക് കൊണ്ടുപോവുകയും പിന്നീട് ഉണക്കമീന്‍ ആക്കിമാറ്റുകയും ചെയ്യുന്നു. ചെറിയ യൂണിറ്റായി തിരിഞ്ഞാണ് പിന്നീട് ഇവയുടെ വില്‍പ്പന.
ദുര്‍ഗന്ധം വമിക്കുന്ന കറുത്ത ജലവും, വ്യത്തിയില്ലാത്ത പരിസരവും ഉണക്കമീനിന്റെ ഉല്പാദനത്തിന് കേന്ദ്രങ്ങളാക്കുമ്പോള് കര്‍ണാടക ഫിഷറീസ് വകുപ്പോ, മംഗളൂരൂ മുന്‍സിപ്പാലിറ്റി ആരോഗ്യ വിഭാഗമോ ഇവിടെ പരിശോധയ്ക്കായി എത്തുന്നില്ല.






