
ആലപ്പുഴ : സംസ്ഥാനത്തെ റിപബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ സാംസ്ക്കാരിക മന്ത്രി സജിചെറിയാന് ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തെ ഭരണഘടന അട്ടിമറിക്കാന്‍ പല തരത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും ഭരണഘടന സംരക്ഷിക്കാനുള്ള ബാധ്യത നമുക്കുണ്ടെന്നും ഈ സാഹചര്യത്തില്‍ നാം ഭരണഘടനയുടെ കാവലാളാകണമെന്നും സജിചെറിയാന് ഓര്‍മിപ്പിച്ചു.
മുന്‍പ് ഭരണഘടനയെ വിമര്‍ശിച്ച് പ്രസംഗം നടത്തിയ വിവാദത്തില്‍ സജിചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നിട്ടുണ്ട് . ബ്രിട്ടീഷ്കാര് പറഞ്ഞത് അതേ പോലെ എഴുതി വച്ചതാണെന്നും മതേതരത്വവും ജനാധിപത്യവും കുന്തവും കുടചക്രവുമാണെന്നുമായിരുന്നു പാര്‍ട്ടി വേദിയില്‍ സജിചെറിയാന് ഭരണഘടനയെ പറ്റി പ്രസംഗിച്ചത് . ഇതിന്റെ വീഡിയോ പുറത്തായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ സങ്കടനകള്‍ രാജി ആവശ്യവുമായി രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായപ്പോള്‍ ആദ്യം രാജി ആവശ്യമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ ചെറിയാനില്‍ നിന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നു.
ഭരണഘടനയെ വിമര്‍ശിച്ചതിന് തെളിവില്ലന്ന കോടതിയുടെ കണ്ടെത്തലിനെ തുടര്‍ന്ന് വീണ്ടും സജി ചെറിയാന് മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. രണ്ടാം പിണറായി സര്‍ക്കാരിലെ സാംസ്കാരിക വകുപ്പാണ് ഇപ്പോള്‍ സജി ചെറിയാന് കൈകാര്യം ചെയ്യുന്നത്.






