
മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കവരുന്ന നായകനാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും യുവനടന്മാരില് ശ്രദ്ധേയനായ പൃഥ്വിരാജിന്റെ സിനിമകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. അഭിനേതാവ്,സംവിധായകന് എന്ന നിലയില്‍ ദക്ഷിണേന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരം, നിര്മ്മാണസംരംഭത്തിലൂടെ ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടിയ താരമാണ്. മലയാള സിനിമയിലെ ‘പവര്‍ഫുള്‍ റൊമാന്റിക് കപ്പിള്‍’ ആണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ നിര്‍മ്മാണരംഗത്ത് സജീവമാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരക്കാരിയാണ് സുപ്രിയ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ തമിഴ് സൂപ്പര്‍ താരം സൂര്യയ്ക്കും ഭാര്യയും നടിയുമായ ജ്യോതികയ്ക്കുമൊപ്പം സമയം പങ്കിടുന്ന ചിത്രമാണ് പങ്കിട്ടിരിക്കുന്നത്. ‘എന്നും പ്രചോദനം നല്കുന്ന സുഹൃത്തുക്കള്‍’ എന്ന ക്യാപ്ഷനൊപ്പം പൃഥ്വി തന്നെയാണ് ചിത്രം പങ്കുവച്ചത്. ഇതിനകം പതിനായിരക്കണക്കിന് പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. വലിയതോതില്‍ 3ഡി ടെക്നോളജിയിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ജ്യോതിക ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത് ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍' എന്ന മലയാള ചിത്രമാണ്. മമ്മൂട്ടി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതകൊണ്ടുതന്നെ പ്രേക്ഷകരുടെ സജീവശ്രദ്ധയിലുള്ള ചിത്രമാണ് 'കാതല്‍'. രാജ്കുമാര് റാവു നായകനാകുന്ന ‘ശ്രീ’ എന്ന ബോളിവുഡ് ചിത്രത്തിലും ജ്യോതിക നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്നുണ്ട്.
കാപ്പയാണ് പൃഥ്വിരാജിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 2023 ല്‍ ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമാകാന്‍ ഇരിക്കുകയാണ് പൃഥ്വി. വിലായത്ത് ബുദ്ധയാണ് ഇപ്പോള്‍ പൃഥ്വി ചെയ്യുന്ന ചിത്രം. അന്യഭാഷയില്‍ അടക്കം ഒരു പിടി പ്രൊജക്ടുകള്‍ താരത്തിനുണ്ട്. അതിനിടയില്‍ ബോളിവുഡിലെ പൃഥ്വിയുടെ ആദ്യ നിര്‍മ്മാണ സംരംഭമായ സെല്‍ഫി ഉടന്‍ പുറത്തിറങ്ങും. ഇതിന്റെ ട്രെയിലര്‍ അടുത്തിടെയാണ് ഇറങ്ങിയത്.






