
ക്രിക്കറ്റ് താരങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര് അശ്വിന് സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫി ആരംഭിക്കുന്നതിന് മുന്നോടിയായി സുഹൃത്തുക്കളുമായി പ്രിവ്യു വീഡിയോ ചെയ്തത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ അശ്വിന്റെ വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത് പോണ് താരം ജോണി സിന്സാണ്. ‘‘അശ്വിനെ സ്നേഹിക്കുന്നവര്‍ കൈ ഉയര്‍ത്തൂ ’’ എന്നാണ് ജോണി സിന്‍സ് യൂട്യൂബ് വീഡിയോയ്ക്ക് കമന്റിട്ടത്. അതിനു മറുപടിയായിട്ട് ‘‘ഡേയ് നീയാ..’’ എന്ന് തമിഴ്നാട്ടുകാരനായ അശ്വിനും കമന്റിട്ടിട്ടുണ്ട്. ജോണിയുടെ കമന്റും അശ്വിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ജോണി സിന്‍സ് കമന്റുമായി എത്തിയതോടെ ആരാധകര്‍ക്കും കൗതുകമായി. ഒട്ടേറെ പേരാണ് പിന്നീട് മറുപടി കമന്റുകള്‍ നല്‍കിയത്. അതിനു പിന്നാലെയായിരുന്നു അശ്വിന്റെ മറുപടി കമന്റു വന്നത്. അതോടെ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വൈറലായി.
അടുത്തമാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടി20 ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗ് തുടരുന്ന സൂര്യകുമാര്‍ യാദവ് ആണ് ടെസ്റ്റ് ടീമിലെ പുതുമുഖം. ടി20 ലോകകപ്പിന് മുമ്പ് പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ജസ്പ്രീത് ബുമ്ര ടീമിലില്ല.
രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ഇഷാന് കിഷനും കെ എസ് ഭരതുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആര് അശ്വിന്, രവീന്ദ്ര ജഡേജ എന്നിവര്‍ സ്പിന്നര്‍മാരായി ടീമിലെത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്, മുഹമ്മദ് ഷമി എന്നിവരാണ് പേസര്‍മാര്‍. രോഹിത് ശര്‍മക്ക് പുറമെ കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ബാറ്റര്‍മാരായി ടീമിലുള്ളത്. അടുത്ത മാസം ഒമ്ബതിന് നാഗ്പൂരിലാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 17ന് ഡല്‍ഹിയില്‍ തുടങ്ങും. ആദ്യ രണ്ട് ടെസ്റ്റിനുശേഷം പരിക്കില്‍ നിന്ന് മോചിതനായി ബുമ്ര തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.






