
പ്രായമൊന്നിനും ഒരു തടസ്സമല്ല , പഠനത്തില്‍ പ്രായപരിധിയില്ലായെന്ന് പിന്നെ പറയേണ്ടത്തില്ലലോ ? എന്നാല്‍ ന്യൂജേഴ്സിയില്‍ പഠിക്കാനെത്തിയ യുവതിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇരുപത്തൊമ്പതുകാരി ഹീജിയോംഗ് ഷിന് പിടിയിലായത്.
സ്കൂള്‍ അധികൃതര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ സംശയം തോന്നിപ്പിക്കാതെയായിരുന്നു ഹീജിയോംഗ് സ്കൂള്‍ പ്രവേശനം സ്വന്തമാക്കിയത്. ന്യൂജേഴ്സിലെ നിയമ പ്രകാരം രക്ഷകര്ത്താക്കളോടൊപ്പമല്ലാതെ ജനന സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്ക് പ്രവേശനം ലഭിക്കും. ആദ്യ കുറച്ച് നാളുകള്‍ പ്രശ്നമില്ലാതെയിരുന്നെങ്കിലും ക്ലാസ് കട്ട് ചെയ്ത് പുറത്തുപോകാമോ എന്ന് സഹപാഠികളോട് മെസേജ് അയച്ചതോടെയാണ് രംഗം വഷളായത്. പുറത്ത് പോകാനായി വിസമ്മതിച്ച സഹപാഠികളോട് ഇവര്‍ മോശമായി പെരുമാറുകയും മെസേജുകള്‍ അയയ്ക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ ഈ മെസേജുകള്‍ അധ്യപകരെ കാണിച്ചത്തോടെ ഹീജിയോംഗിന്റെ സ്കൂള്‍ ജീവിതത്തിന് തിരശീല വീഴുകയായിരുന്നു. സ്കൂള്‍ ജീവിതം അടിച്ചു പൊളിക്കുന്നതിനായിയാണ് ഇവര്‍ സ്കൂളില്‍ എത്തിയതെന്നാണ് കരുതുന്നത്.
29 കാരിയായ യുവതി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോടൊപ്പം പഠിച്ചത് അധികൃതരുടെ ഭാഗത്തുളള അനാസ്ഥ മൂലമെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. എന്നാല്‍ രൂപത്തിലോ ഭാവത്തിലോ രേഖകളിലോ ഹീജിയോംഗ് മുതിര്‍ന്ന ആളായി തോന്നിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും.






