
കൗമാരക്കാരുടെ ഇടയില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായി എക്സൈസ് വകുപ്പ് സര്‍വ്വേ റിപ്പോര്‍ട്ട്. വിമുക്തിയുടെ ഡീ അഡിക്ഷന് കേന്ദ്രങ്ങളില്‍ ചികിത്സയിലുളളതും, മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെട്ടതുമായ 19 വയസ്സില്‍ താഴെയുളള 600 പേരിലായിരുന്നു പഠനം. പുകവലി കഞ്ചാവ് ഉപയോഗത്തിലേക്ക് കൊണ്ടെത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
എക്സൈസ് വകുപ്പിലെ സൈക്കോളജിസ്റ്റ് റീജാ രാജന്, സോഷ്യോളജിസ്റ്റ് വിനു വിജയന് എന്നിയവര്‍ നേതൃത്വം നല്കിയ പഠന റിപ്പോര്‍ട്ട് എക്സൈസ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു.
സര്‍വ്വേയിലെ പ്രധാന കണ്ടെത്തലുകള്‍
*പഠന വിധേയരായവരില്‍ 97 % പേരും ഒരു തവണയെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചവരാണ്.
*82% പേരും ഉപയോഗിച്ച പ്രധാന ലഹരിവസ്തു കഞ്ചാവാണ്. 75.66 % പേര് പുകവലിയും, 64.66 % പേര് മദ്യവും, 25,5 % പേര് ലഹരി ഗുളികകളും ഉപയോഗിച്ചവരാണ്.
*ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ചത്.
*പുകവലിയിലൂടെ ലഹരിയിലേക്കെത്തിയത് 78% പേരാണ്.
*70% പേരും പത്തിനും, പതിനഞ്ചിനും ഇടയ്ക്കാണ് ആദ്യമായി ലഹരി ഉപയോഗിച്ചത്
* 79 % ആളുകളും വ്യക്തികളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ് ലഹരി എന്ന പദാര്‍തഥം ആദ്യമായി ഉപയോഗിച്ചത്.
*46 % പേരും ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തവണ ലഹരി ഉപയോഗിക്കുന്നു.
*ലഹരി ഉപയോഗിക്കുന്നവരില്‍ 61.5 ശതമാനത്തിനും വായ്വരണ്ടു പോകുന്ന രോഗവും, 52 % പേര്‍ക്ക് ക്ഷീണവുമുണ്ട്.
*ചികിത്സയിലൂടെ രോഗമുക്തി നേടിയവരില്‍ 87.33 ശതമാനം പേര് ലഹരി ഉപയോഗം കുറയ്ക്കുന്നതില്‍ കൗണ്‍സലിങ് പ്രധാന ഘടകമായി സൂചിപ്പിക്കുന്നു.






