
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മര്‍ഗില്‍ റിസോര്‍ട്ടിനു സമീപം വ്യാപക ഹിമപാതം. ബുധനാഴ്ച പുലര്‍ച്ചെ മഞ്ഞുമലയ്ക്കടിയില്‍ പെട്ട് രണ്ട് വിദേശ വിനോദ സഞ്ചാരികള്‍ മരിച്ചു. പോളണ്ട് സ്വദേശികളാണ് മരിച്ചത്. 21 പേരെ രക്ഷപ്പെടുത്തി. മഞ്ഞില്‍ സ്കീയിംഗിന് എത്തിയ സാഹസിക സഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്.
അഫര്വാട്ട് കൊടുമുടിയിലെ ഹപത് കുന്ദിലാണ് ഹിമപാതമുണ്ടായത്. ഇവിടെയുള്ള സ്കി റിസോര്‍ട്ടില്‍ എത്തിയവരാണ് യാത്രികള്‍. പ്രവേശനം നിഷേധിച്ചിരുന്ന സ്ഥലത്ത് ഇവര്‍ കയറിയിരുന്നുവെന്നാണ് സൂചന. ദുരന്തത്തിനു പിന്നാലെ ബാരാമുള്ള പോലീസ് മറ്റ് ഏജന്‍സികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി.
മൂന്ന് സംഘങ്ങളായി 21 വിദേശി സഞ്ചാരികളും രണ്ട് പ്രദേശിക ഗൈഡുമാരുമാണ്് അഫര്വാട്ടില് എത്തിയത്.






