ദോശ നല്ല ദോശ കലക്കി ചുട്ട ദോശ, അരച്ച മാവും പുളിച്ചമാവും കലക്കി ചുട്ട ദോശ. ഈ പാട്ടു പാടാത്ത മലയാളികള്‍ കുറവാണ്. നമ്മള് പല പരീക്ഷണങ്ങളും ദോശയില്‍ നടത്താറുമുണ്ട്. എന്നാല്‍ ഐസ്ക്രീം ദോശയെ കുറിച്ച് അധികമാരും കേള്‍ക്കാന്‍ സാധ്യതയില്ല. അത്തരമൊരു ഐസ്ക്രീം ദോശയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിയ്ക്കുകയാണ്. പുട്ട് ഐസ്ക്രീമിനു പുറമെ ഐസ്ക്രീം ദോശ എത്തിയിരിയ്ക്കുകയാണ്.
ദോശ മാവ് കല്ലില്‍ ഒഴിച്ചു ചൂടായി വരുമ്പോള്‍ അതിനു മുകളില്‍ ആദ്യം കുറച്ചു നെയ് തേച്ച ശേഷം പിന്നെ പലതരം ഐസ്ക്രീമുകള്‍ തേക്കുന്നു, പിന്നീട് ഒരു ലെയര്‍ ജാം കൂടി തേച്ച ശേഷം കുറച്ചു ക്യാരറ്റ് കൂടി ഗ്രേറ്റ് ചെയ്തിട്ടു ദോശ ഉണ്ടാക്കുന്നതാണ് വീഡിയോ. മാത്രമല്ല ദോശ വിളമ്പുന്നത് വാഴയിലയിലാണ്. വിവിധ ഫ്ളേവറുകളിലുള്ള എൈസ്ക്രീംമും, ചോക്ക്ളേറ്റുകളും ദോശയ്ക്കരികെ വെച്ചിരിയ്ക്കുന്നതും കാണാം.
രണ്ട്ലക്ഷത്തിലധികം പേരാണ് ഐസ്ക്രീം ദോശയുടെ വീഡിയോ കണ്ടിരിയ്ക്കുന്നത്. ഇങ്ങനെയൊരു പരീക്ഷണം വേണമായിരുന്നോ എന്ന ദോശപ്രേമികളുടെ കമന്റും വീഡിയോയുടെ താഴെ കാണാം. നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്

Comments