
കൊച്ചി: പിഎഫ്ഐയുമായി ബന്ധമില്ലാത്തവര്‍ക്കെതിരായ ജപ്തി നടപടികള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. 18 പേര്‍ക്കെതിരായ നടപടി പിന്‍വലിക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്വത്ത് വകകള്‍ കണ്ടുകെട്ടുന്ന കാര്യത്തില്‍ പിഴവുണ്ടായെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ചിലസ്ഥലങ്ങളില്‍ പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെയും സ്വത്ത് വകകള്‍ കണ്ടുകെട്ടിയിരുന്നു. രജിസ്ട്രേഷന് ഐഡിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജപ്തി നടത്തിയത് എന്നാല്‍ ചുരുങ്ങിയ സമയത്തിനുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. അതാണ് പിഴവ് സംഭവിക്കാന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ വിശീദികരണം,പിഎഫ്ഐയുമായി ബന്ധമില്ലാത്തവര്‍ക്കെതിരെ ആരംഭിച്ച നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ജപ്തി ചെയ്തത് വസ്തുവകകളെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നപ്പോള്‍ ജപതി ചെയ്ത സ്വത്ത്വകകള് ,പിഎഫ്ഐ ബന്ധം തെളിയിക്കുന്ന രേഖകളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശം ഉണ്ടായിരുന്നു ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുതുക്കിയ സത്യവാങ്മൂലം സംസ്ഥാനസര്‍ക്കാര്‍ നല്‍കിയത്.
നിലവില്‍ 248 പേരുടെ സ്വത്ത്വകകള് കണ്ടുകെട്ടിയിരുന്നു, പിപഫ്ഐയുമായി ബന്ധപ്പെട്ട് 209 പേരുടെ സ്വത്ത് വകകള്‍ മാത്രമാണ് സര്‍ക്കാറിന് ലഭിച്ചത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തെറ്റായി ജപ്തി ചെയ്ത ഹര്‍ജിക്കാരനായ കാടാമ്പുഴ സ്വദേശി ടി.പി.യൂസുഫിന്റേതുള്പ്പെടെ 18 പേര്‍ക്കെതിരെയുളള ജപ്തി നടപടികള്‍ അടിയന്തിരമായി പിന്‍വലിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അതേ സമയം പിഎഫ്ഐ സ്വത്ത് കണ്ടു കെട്ടലുമായി ബന്ധപ്പെട്ട നിരപരാധികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. ഒരേ സമയം തീവ്രവാദികളായി ചിത്രീകരിക്കപ്പെടുകയും അതേസമയം സ്വത്ത് കണ്ടു കെട്ടുകയും ചെയ്യുന്ന സാഹചര്യമാണുളളതെന്ന് വി.ഡി.സതീശന് കൂട്ടിച്ചേര്‍ത്തു.






