
ആലപ്പുഴ: വഴിയരികിലും വെള്ളത്തിലും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് സമീപവാസികള്‍ക്ക് ദുരിതമുണ്ടാക്കുന്ന നടപടി ആലപ്പുഴയില്‍ കൂടുന്നു. ടോയ്ലറ്റ് വേസ്റ്റ് വലിച്ചെറിഞ്ഞതിന് ചൊവ്വാഴ്ച ഒരാള്‍ കൂടി പിടിയിലായതോടെ ഇരവ് കാട് ബൈപ്പാസ് ഏരിയയില്‍ ഇത് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. മാലിന്യം തള്ളാനെത്തിയ ഒരു ലോറി ഡ്രൈവര്‍ അറസ്റ്റിലായിരുന്നു.
ഒരു ഇംഗ്ലീഷ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന മാലിന്യ നിര്‍മ്മാര്‍ജ്ജന ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ആലപ്പുഴയിലെ വിവിധ ജലസ്രോതസ്സുകളില്‍ ദിനംപ്രതി വീഴുന്നത് 10 ലക്ഷം ലിറ്റര്‍ സെപ്റ്റിക്ടാങ്ക് മാലിന്യമാണെന്നാണ്. ദേശീയ ഹരിത ട്രിബ്യൂണലും സുപ്രീംകോടതിയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഒരിടത്തും ഉത്തരവില്‍ പറയുന്നത് പോലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റോ ചെളിവെള്ള നിര്‍മ്മാര്‍ജ്ജന പ്ലാന്റോ മലിനജല നിര്‍മ്മാര്‍ജ്ജന പ്ലാന്റോ നിര്‍മ്മിച്ചിട്ടില്ല.
ജില്ലയിലെ ജലാശയങ്ങളിലേക്ക് അടുത്ത ജില്ലകളില്‍ നിന്നു പോലും മാലിന്യം കൊണ്ടുവന്നു തള്ളുന്നതായിട്ടാണ് മാലിന്യ നിര്‍മ്മാര്‍ജ്ജന ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജലസ്രോതസുകളിലും ഹൈവേയ്ക്ക് ദേശീയപാതകയ്ക്ക് അരികിലും ഗ്രാമീണറോഡുകള്‍ക്ക് അരികിലും മറ്റ് സംസ്ഥാന ജില്ലാ പാതകള്‍ക്ക് അരികിലും ആണ് പ്രധാനമായും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ മാത്രമാണ് പോലീസ് പ്രധാനമായും ഇടപെടുന്നത്. ഇത്തരം അശ്രദ്ധവും ഹീനവുമായ മാലിന്യ നിക്ഷേപം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായി മാറും.






