വളര്‍ത്ത് മൃഗങ്ങളുടെ കുസൃതി നിറഞ്ഞ വീഡിയോയുമായി നിരവധി പേര് സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് മനുഷ്യന്റെ ക്രൂരത വെളിവാക്കുന്ന വീഡിയോയാണ്. ഒരു മനുഷ്യന് ഇത്രയും ക്രൂരത കാണിക്കാന്‍ സാധിക്കുമോയെന്ന് ഒരുപക്ഷെ ഈ വീഡിയോ കാണുന്ന ആളുകള്‍ ചിന്തിച്ചേക്കാം. ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് നായകുട്ടിയെ ഉപദ്രവിക്കുന്നതാണ് വീഡിയോ.
ഇരുവരും ചേര്‍ന്ന് നായക്കുട്ടിയെ കളിപ്പാട്ടം പോലെ അങ്ങോട്ടും ഇങ്ങോട്ടും ആട്ടുന്നതായി വീഡിയോയില്‍ കാണാന്‍ കഴിയും. കൂടാതെ കുരങ്ങുകളെ പേടിപ്പിക്കുന്നതിനായി കുരങ്ങുകള്‍ക്ക് നേരെ നായകുട്ടിയെ പിടിക്കുന്നതായും കാണാം. തുടര്‍ന്ന് നായക്കുട്ടിയെ തല കീഴായി പിടിക്കുകയും അത് കണ്ട് ആസ്വദിച്ച് ചിരിക്കുകയുമാണ് ഇരുവരും. ഐ എ എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്.
എന്നാല്‍ വളര്‍ത്തു നായകളെ ഒാമനിച്ചുവളര്ത്തുന്ന ആളുകള്‍ വീഡിയോ കണ്ട് രോഷം കൊണ്ടു. വീഡിയോയില്‍ കാണുന്ന സ്ത്രീയെയും പുരുഷനെയും ശിക്ഷിക്കണമെന്നാണ് കൂടുതല്‍ ആളുകള്‍ അഭിപ്രായപ്പെട്ടത്.
जानवर कौन ??? pic.twitter.com/KYBCrF48jN
— Awanish Sharan (@AwanishSharan) February 4, 2023






