
നദിയില്‍ കുളിച്ച് അശുദ്ധമാക്കിയതിന് ഒരു ദളിത് യുവതിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒരു പെണ്‍കുട്ടിയെ വടി ഉപയോഗിച്ച് രണ്ട് മൂന്ന് യുവാക്കള്‍ മര്‍ദ്ദിക്കുന്നതായും വലിച്ചിഴയ്ക്കുന്നതായുമാണ് വീഡിയോയില്‍. നദി തീരത്ത് നടന്ന സംഭവത്തില്‍ പെണ്‍കുട്ടി നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാന്‍ കഴിയും. എന്നാല്‍ ഇതിന്റെ പിന്നിലെ വസ്തുത പുറത്ത് വന്നു.
മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ 2021 ജൂണിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ അവളുടെ വീട്ടുകാര്‍ മര്‍ദ്ദിക്കുന്നത് മാതൃസഹോദരിമാരോട് ഫോണില്‍ സംസാരിച്ചതിനാണ്. തുടര്‍ന്ന് സംഭവ സ്ഥലത്ത് കൂടിയ ആളുകള്‍ മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
സംഭവത്തിന് സാമുദായിക കോണുണ്ടെന്ന് അവകാശപ്പെട്ട് തെറ്റായ സന്ദേശത്തോടെയാണ് വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നതെങ്കിലും യഥാര്‍ത്ഥ സംഭവത്തിന് അത്തരമൊരു ആംഗിള്‍ ഇല്ലായിരുന്നു. ദളിത് യുവതി നദിയില്‍ കുളിച്ച് അശുദ്ധമാക്കിയതിനെ തുടര്‍ന്നാണ് മര്ദനത്തിനിരയത് എന്ന രീതിയില്‍ തെറ്റായ പ്രചരണങ്ങളാണ് വീഡിയോയ്ക്ക് വന്നത്.
സംഭവത്തില്‍ പെണ്‍കുട്ടികള്‍ തണ്ട പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കുകയും, എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരുന്നു.
'ഇത് മോദിയുടെ ഇന്ത്യയാണ്, അവിടെ ഹിന്ദു തീവ്രവാദികള്‍ ദളിത് സ്ത്രീകളെ മര്‍ദ്ദിക്കുകയും ആ ദൃശ്യങ്ങള്‍ ഫോണുകളില്‍ പകര്‍ത്തുകയുമാണ് ചെയ്യുന്നത്. ''അല്ലാഹു ഈ സ്ത്രീയെ ഇസ്ലാമിലേക്ക് നയിക്കണം'' എന്ന് ബിലാല്‍ അബ്ദുള്‍ കരീം ട്വീറ്റ് ചെയ്തു. ബിലാലിന്റെ ട്വീറ്റിന് 300 ആയിരത്തിലധികം വ്യൂസും 3,000 ലൈക്കുകളും 2,000-ലധികം ഷെയറുകളുമാണ് വന്നിരിക്കുന്നത്. എന്നാണ് ഈ വീഡിയോ കണ്ട അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ബിലാല്‍ അബ്ദുള്‍ കരീം പ്രതികരിച്ചത്.







Comments