
തിരുവനന്തപുരം : സംസ്ഥാനത്തെ ജലവിഭവ വകുപ്പിലും പെന്ഷന് നല്കാന് പണമില്ലാത്ത അവസ്ഥയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന് വ്യക്തമാക്കി . വെള്ളക്കരം വര്‍ദ്ധിപ്പിക്കാതെ നിവര്‍ത്തിയില്ലായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെയാണ് വെള്ളക്കരം വര്‍ദ്ധിപ്പിച്ചിരിക്കുന്നത് . വെള്ളക്കരം കൂട്ടിയതില്‍ ഒരു പരാതി പോലും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ജനങ്ങള്‍ക്ക് നല്ല സര്‍വ്വീസ് സല്‍കാന്‍ കഴിയണമെന്നതാണ് പ്രധാനപ്പെട്ടൊരു കാര്യം. ജലലഭ്യത ഉറപ്പ് വരുത്താന്‍ സാധിക്കണം. പെന്ഷന് കൊടുക്കാന്‍ പോലും പണമില്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് അധിക ബുദ്ധിമുട്ടുണ്ടാകാതെ വെള്ളകരം വര്‍ദ്ധിപ്പിച്ചത് - മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ വെള്ളക്കരം ലിറ്ററിന് ഒരു രൂപ വര്‍ദ്ധിപ്പിക്കാന്‍ അംഗീകാരം നല്‍കിയത്. ജല അതോറിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഉതോടെ കിലോലിറ്ററിന് 10 രൂപ വര്‍ദ്ധിക്കും.






