
ഉന്നത വിദ്യാഭ്യാസത്തിനായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയില്‍ രാജ്യം വിട്ടത് 30 ലക്ഷം വിദ്യാര്‍ത്ഥികളാണെന്ന് കേന്ദ്രം. കേന്ദ്ര സഹമന്ത്രിയായ സുഭാസ് സര്‍ക്കറാണ് തിങ്കളാഴ്ച്ച ലോകസഭയില്‍ ഈ കാര്യം അറിയിച്ചത്. എം.പി രാജീവ് രഞ്ജന്‍ സിങ്ങിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ അഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ രേഖകളില്ലലാതെ സൂക്ഷിച്ചട്ടില്ല. 2022-ല്‍ മാത്രം സ്റ്റുഡന്റ് വിസയില്‍ വിദേശത്തേക്ക് പോയത് 7.5 ലക്ഷം പേരാണ്. 4.4 ലക്ഷം(2021), 2.59 ലക്ഷം (2020), 5.86 ലക്ഷം (2019), 5.17 ലക്ഷം (2019)5.17 ലക്ഷം (2018), 4.54 ലക്ഷം (2027)എന്നിങ്ങനെയാണ് മറ്റ് വര്‍ഷത്തെ കണക്കുകള്‍.
വിദ്യാര്‍ത്ഥികള്‍ വിദേശത്ത് ചിലവഴിക്കുന്ന തുക വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി രാജ്യത്ത് ചിലവഴിക്കുന്നതിനെക്കാള്‍ അധികമാണ്. രാജ്യത്ത് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഹൈസ്റ്റാന്ഡേര്ഡ് സ്ഥാപിക്കാനായി ഉദ്ദേശിക്കുന്നോയെന്ന എം പിയുടെ ചോദ്യത്തിന് അങ്ങനെയൊരു തീരുമാനം നിലവിലില്ലെന്ന് മന്ത്രി അറിയിച്ചു.
എന്നിരുന്നാലും വിദേശസര്‍വകലാശാലാ കാമ്പസ് വേഗത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് യു.ജി.സിയെന്നും മന്ത്രി അറിയിച്ചു. യു ജി സി ജനുവരി അഞ്ചിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ കാമ്പസ് അനുവദിക്കാനുളള കരടു മാര്‍ഗനിര്‍ദേശം.






