
സംസ്ഥാന ബജറ്റിനെതിരെ സമരം ശക്തമാക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി കെപിസിസി നിര്‍വ്വാഹക സമിതിയോഗം ഇന്ന് എറണാകുളത്ത് ചേരും . ബൂത്ത് തല ഭവന സന്ദര്‍ശന പരിപാടിയും, ഫണ്ട് ശേഖരണവും 138 രൂപാ ചലഞ്ചും വിജയിപ്പിക്കുന്ന കാര്യങ്ങള്‍ ആലോചിക്കും .
വഴിമുട്ടിയ പാര്‍ട്ടി പുനസംഘടന ചര്‍ച്ചയാകാനും സാധ്യത. ബജറ്റിനെതിരെ സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷനേതാവും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് പ്രവര്‍ത്തകരില്‍ ആശയകുഴപ്പം സൃഷ്ടിച്ചിരുന്നു. ഈ വിഷയം വിമര്‍ശനമായി ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നേക്കാം. ഭവന സന്ദര്‍ശന പ്രചാരണ പരിപാടി രാവിലെ ഏഴിന് കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. 138 രൂപാ ചലഞ്ച് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.






