
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെക്കുറിച്ചുള്ള എന്തും എപ്പോഴും വാര്‍ത്തകളാണ്. ഇപ്പോഴിതാ ബോളിവുഡിന്റെ കിംഗ് ഖാന് ഷാരൂഖ് ഖാന് നയന്‍താരയുടെ ചെന്നൈയിലെ വസതിയിലെത്തിയാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്ന വാര്‍ത്ത. നായന്‍താരയും ഷാരൂഖും ഒരുമിച്ചെത്തുന്ന പുതിയ ചിത്രം ‘ജവാൻ’ സിനിമയുമായി ബന്ധപ്പെട്ടാണ് എസ്ആർകെയുടെ സന്ദർശനം. ജവാന്റെ സംവിധായകനായ അറ്റ്ലീയും നയന്‍താരയുടെ വീട്ടിലെത്തിയിരുന്നു. നയൻതാരയുടെ വീട്ടിൽ നിന്നിറങ്ങുന്ന ഷാറുഖിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
ആരാധകർ തടിച്ചുകൂടിയതിന് ഇടയിലൂടെ കാറില്‍ കയറുന്ന ഷാറുഖ്, ഡോര്‍ പകുതി തുറന്ന് നയൻതാരയുടെ കവിളിൽ ചുംബിക്കുന്നത് കാണാം.
ഏകദേശം അരമണിക്കൂറോളം അദ്ദേഹം നയൻതാരയുടെ കുടുംബത്തിനൊപ്പം സമയം ചിലവഴിച്ചു. നയന്‍താരയുടെ ഇരട്ടക്കുട്ടികളെയും കാണാന്‍ വേണ്ടിയാണ് കിംഗ് ഖാന് എത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്.
ചെന്നൈയിലെ എഗ്മോറിലെ നടിയുടെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ ആരാധകർക്ക് താരം കൈവീശുകയും ഒരു പറക്കും ചുംബനം നൽകുകയും ചെയ്തു. ‘ജവാന്’ സിനിമയുടെ ചിത്രീകരണം മുബൈയില്‍ പുരോഗമിക്കുകയാണ്. ഷാരൂഖിന്റെ ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.







Comments