ക്രിക്കറ്റിലെ അസാധ്യമായ ക്യാച്ചുകള്‍ ഒരിക്കലും നമ്മള്‍ക്ക് ഒരു പുതിയ കാര്യമല്ല. ബൗണ്ടറി ലൈനില്‍ സിക്സ് പോവേണ്ട പന്ത് പറന്നു പിടിച്ച് ഫീല്‍ഡിലേക്ക് എറിഞ്ഞ് തിരിച്ചുവന്ന് വീണ്ടും കൈയിലൊതുക്കുന്നത് ഇപ്പോള്‍ ഒരു പുതുമപോലുമല്ല. ക്രിക്കറ്റ് ചരിത്രകാരനായ ഓംകാര്‍ മാന്‍കമേ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ജനശ്രദ്ധനേടിയിരിക്കുന്നത്. ട്വിറ്ററില്‍ ഇത് എവിടെ നിന്ന് നടന്ന മത്സരമാണെന്നോ ഫീല്‍ഡര്‍ ആരാണെന്നോ വ്യക്തമാക്കിയട്ടില്ല.
പ്രാദേശിക ടെന്നീസ് ബോള്‍ ക്രിക്കറ്റ് മത്സരത്തില്‍ സിക്സറാകേണ്ടിയിരുന്ന ഒരു പന്ത് പറന്നു പിടിക്കുന്ന ഫീല്‍ഡര്‍ നിയന്ത്രണം വിട്ട് ബൗണ്ടറി ലൈന്‍ പുറത്ത് പോകുന്നതായി വീഡിയോയില്‍ കാണാന്‍ കഴിയും. തുടര്‍ന്ന് പന്ത് വായുവില്‍ ഉയര്‍ത്തിയിട്ടു. എന്നാല്‍ ആ പന്ത് ബൗണ്ടറിക്ക് പുറത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ ശ്രമം ഉപേക്ഷിക്കാതെ ഫുട്ബോളിലെ ബൈസിക്കിള്‍ കിക്കിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഇയാള്‍ ഉയര്‍ന്ന് ചാടി പന്ത് കാലുകള്‍കൊണ്ട് തട്ടി ബൗണ്ടറിയുടെ അടുത്തായി നില്ക്കുന്ന ഫീല്‍ഡര്‍ക്ക് നേരെ അടിക്കുകയായിരുന്നു. തുടര്‍ന്ന് ഫീല്‍ഡര്‍ ക്യാച്ച് തന്റെ കൈകളിലൊതുക്കുകയായിരുന്നു. മഹത്തായ ക്യാച്ച് എന്നായിരുന്നു ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍ വീഡിയോ പങ്കുവച്ച് ട്വിറ്ററില്‍ കുറിച്ചത്.

Comments