
മുംബൈ : ബോംബെ ഐഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും ചാടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ജാതീയമായി ക്യാമ്പസ്സില്‍ നേരിടുന്ന വിവേചനമാണ് ദലിത് വിദ്യാര്‍ഥിയായ ദര്ശന് സോളങ്കിയെ(18) ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നു. അഹമ്മദാബാദ് സ്വദേശിയാണ് വിദ്യാര്‍ഥി.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . എന്നാല്‍ ഇതുവരേയും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്താന്‍ പോലീസിനായിട്ടില്ല. പഠനത്തില്‍ ഉണ്ടായ സമ്മര്‍ദ്ദമാണോ വിദ്യാര്‍ഥിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് അന്വേഷിക്കുണ്ട്.
അംബേദ്കര്‍ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിള്‍ എന്ന സംഘടന വിഷയത്തില്‍ രംഗത്തെത്തി. സംഭവത്തില്‍ ജാതീയത അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ചു. വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഒരു പോലെ സോളങ്കി വേചനം നേരിട്ടതായി ഇവര്‍ ആരോപിക്കുന്നു . ദലിത് ആദിവാസി വിദ്യാര്‍ഥികളെ സംവരണം ഉന്നയിച്ച് മാനസികമായി പീഡിപ്പിക്കുക പതിവാണെന്നും ഐഐടിയിലെ വിദ്യാര്‍ഥികള്‍ പറയുന്നു.






